Connect with us

Kerala

നാടുകാണി മഖാം തകര്‍ത്ത സംഭവം: അന്വേഷണം ഊര്‍ജിതമാക്കും- മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട് : നിലമ്പൂര്‍ ഊട്ടി സംസ്ഥാന പാതക്ക് സമീപത്തുള്ള നാടുകാണി മഖാം തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് സംബന്ധമായി കേരള മുസ്‌ലിം ജമാഅത്ത് നിവേദക സംഘത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മാസം 28ന് രാത്രിയാണ് സാമൂഹികവിരുദ്ധര്‍ മഖാം തകര്‍ക്കുകയും പ്രകോപനമുണ്ടാക്കാന്‍ സ്ഥലത്ത് തെങ്ങിന്‍ തൈ, വാഴ തുടങ്ങിയവ നടുകയും ചെയ്തത്. നേരത്തെ രണ്ട് തവണ മഖാം തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും 2009ല്‍ മഖാമിനു നേരെ ആക്രമണം നടത്തിയവരെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പിടികൂടിയ കേസില്‍ ഇതുവരെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ഇ.വി അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദ് ഇബ്‌റാഹീം എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.

Latest