Connect with us

International

ഇന്ത്യന്‍ ചരക്ക് കപ്പല്‍ കൊള്ളയടിക്കാനുള്ള ശ്രമം നാവികസേന പരാജയപ്പെടുത്തി

Published

|

Last Updated

ജിബൂത്തി: ഇന്ത്യന്‍ ചരക്കു കപ്പല്‍ കൊള്ളയടിക്കാനുള്ള ശ്രമം ഏദന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ നാവിക സേന പരാജയപ്പെടുത്തി. 35000 ടണ്‍ ശേഷിയുള്ള എംവി ജഗ് അമര്‍ എന്ന കപ്പലാണ് ഏദന്‍ കടലില്‍വച്ച് കൊള്ളക്കാര്‍ ആക്രമിച്ചത്. കപ്പലില്‍ 26 ജീവനക്കാരാണ് ഉണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ത്രിശൂലിന്റെ സമയോചിതമായ ഇടപെടല്‍ കൊള്ളക്കാരെ കീഴ്‌പ്പെടുത്തി. 12 കൊള്ളക്കാരെ ഇന്ത്യന്‍ സേന പിടികൂടിയതായും സൂചനയുണ്ട്.

അറബിക്കടലില്‍ യെമനും സൊമാലിയക്കും ഇടയിലുള്ള മേഖലയിലാണ് ഏദന്‍ ഉള്‍ക്കടല്‍. ഈ വര്‍ഷം മേയ് മാസത്തില്‍ ലൈബീരിയന്‍ കപ്പലായ എംവി ലോര്‍ഡ് മൗണ്ട് ബാറ്റണെയും കടല്‍ കൊള്ളക്കാരില്‍ നിന്ന് ഇന്ത്യന്‍ നാവിക സേന രക്ഷിച്ചിരുന്നു. ഏദന്‍ കടലിടുക്കില്‍ നടന്ന ഈ ശ്രമം പരാജയപ്പെടുത്തിയത് ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലുകളിലൊന്നായ ഐഎന്‍എസ് ശാരദയായിരുന്നു. കപ്പലുകളുടെ സംരക്ഷണത്തിനായി ഏദന്‍ കടലിടുക്കില്‍ ഇന്ത്യന്‍ നാവിക സേനയുടെ നിരീക്ഷണമുണ്ട്

Latest