Connect with us

National

ഉത്തരപ്രദേശിലെ മദ്‌റസകളില്‍ ഇനി ദേശീയഗാനം നിര്‍ബന്ധം

Published

|

Last Updated

ലക്‌നോ: മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനത്തിന് അലഹബാദ് ഹൈക്കോടതിയുടെ അംഗീകാരം. സംസ്ഥാനത്തെ 19,000ത്തോളം വരുന്ന മദ്‌റസകളെ ദേശീയഗാനാലാപനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ദേശീയഗാനത്തെയും പതാകയെയും ബഹുമാനിക്കാന്‍ രാജ്യത്തെ ഓരോ പൗരനും പ്രതിജ്ഞാബദ്ധമാണ്. മതം, ഭാഷ, വര്‍ഗം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഇതില്‍ നിന്ന് ഒഴിവ് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ മദ്‌റസകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നും വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിക്കണമെന്നും ഉത്തര്‍ പ്രദേശ് മദ്‌റസ ശിക്ഷാ പരിഷത് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇത് അനുസരിക്കാന്‍ മിക്ക മദ്‌റസകളും തയ്യാറായിരുന്നില്ല. യു പിയില്‍ 8,000ത്തോളം മദ്‌റസകളാണ് പരിഷതിന്റെ കീഴില്‍ ഉള്ളത്. ഇതില്‍ 560 എണ്ണം സംസ്ഥാന സര്‍ക്കാറിന് കീഴില്‍ എയ്ഡഡ് ആ യി പ്രവര്‍ത്തിക്കുകയാണ്.