കസുവോ ഇഷിഗുറോവിന് സാഹിത്യ നൊബേല്‍

Posted on: October 5, 2017 6:24 pm | Last updated: October 6, 2017 at 11:19 am

സ്‌റ്റോക്ക്‌ഹോം: ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോവ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി ജപ്പാന്‍ വംശജനാണ്.സമകാലിത ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തുകാരില്‍ പ്രമുഖനാണ് നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ കസുവോ.

1989 ല്‍ ദി റിമൈന്‍സ് ഒഫ് ഡേയ്‌സ് എന്ന പുസ്തകത്തിന് അദ്ദേഹത്തിന് ബുക്കര്‍ െ്രെപസ് ലഭിച്ചു. നാലു തവണ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ബുക്കര്‍ െ്രെപസിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.1954 ല്‍ ജപ്പാനിലെ നാഗസാക്കിയിലാണ് ഇഷിഗുറോ ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറി.

എ പെയില്‍ വ്യൂ ഒഫ് ഹില്‍സ്, ആന്‍ ആര്‍ട്ടിസ്റ്റ് ഒഫ് ഫ്‌ളോട്ടിങ്ങ് വേല്‍ഡ്, വെല്‍ വി വെയര്‍ ഓര്‍ഫന്‍സ്, നെവര്‍ ലെറ്റ് മി ഗോ എന്നിവയാണ് പ്രധാന നോവലുകള്‍.