യുഡിഎഫ് രാപകല്‍ സമരത്തില്‍ പിജെ ജോസഫും

Posted on: October 5, 2017 3:28 pm | Last updated: October 6, 2017 at 11:19 am

തൊടുപുഴ: യുഡിഎഫിന്റെ പ്രതിഷേധ സമരത്തില്‍ കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് പങ്കെടുത്തു. ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ച രാപകല്‍ സമരത്തിലാണ് ജോസഫ് പങ്കെടുത്തത്.

മുന്നണി വിട്ട ശേഷം ആദ്യമായാണ് അദ്ദേഹം യുഡിഎഫ് പരിപാടിക്കെത്തുന്നത്. യുഡിഎഫ് നടത്തുന്നത് ജനകീയ സമരമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, മാണിയുമായി ഇടഞ്ഞ വേളയില്‍ യുഡിഎഫിലേക്ക് മടങ്ങണമെന്ന നിലപാട് ജോസഫ് വിഭാഗം ശക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കാനിരിക്കെയാണ് അദ്ദേഹം പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.