യുഡിഎഫ് ഹര്‍ത്താല്‍ ഈ മാസം 16ന്‌

Posted on: October 4, 2017 8:08 pm | Last updated: October 5, 2017 at 9:03 am

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ അഭ്യര്‍ത്ഥനമാനിച്ച് വിലക്കയറ്റത്തിനും ഇന്ധ വില വര്‍ധനവിനും എതിരെ 13 ന് യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ 16ലേക്ക്( തിങ്കളാഴ്ച) മാറ്റിയതായി യു ഡി എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു.

ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ്മല്‍സരം കൊച്ചിയില്‍ നടക്കുന്നത് കണക്കിലെടുത്താണ്. ഹര്‍ത്താല്‍ പന്ത്രണ്ടാം തിയതിയിലേക്ക് മാറ്റാന്‍ തിരുമാനിച്ചത്. ആദ്യമായാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് മല്‍സരം നടക്കുന്നത്.അതിന് ആതിഥ്യമരുളാന്‍ കേരളത്തിന് കഴിയുന്നത് നമുക്കേവര്‍ക്കും അഭിമാനം പകരുന്ന കാര്യമാണ്.ആ മല്‍സരം യാതൊരു പ്രശ്‌നങ്ങളുമില്ലാത നടക്കമണെന്നാണ് ഫുട്‌ബോള്‍ പ്രേമികളടക്കം എല്ലാ കേരളീയരും ആഹ്രഹിക്കുന്നത്. അവര്‍ക്കൊപ്പം നില്‍ക്കാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത് എന്നത്‌കൊണ്ടാണ് ഹര്‍ത്താല്‍ 16 ലേക്ക് മാറ്റിയതെന്നും രമേശ്‌ചെന്നിത്തല അറിയിച്ചു.

നേരത്തെ 13ാം തീയ്യതിയിലെ ഹര്‍ത്താലില്‍ നിന്ന് യുഡിഎഫ് പിന്മാറണമെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താല്‍ കായിക കേരളത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.