Connect with us

International

രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Published

|

Last Updated

സ്‌റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലാണ്ട് സ്വദേശി ഴാക് ദുബാഷെ, സ്‌കോട്ടിഷ് ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഫെന്‍ഡേഴ്‌സണ്‍, ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ജോവാഷിം ഫ്രാങ്ക എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

അതിശീതപദാര്‍ത്ഥങ്ങളുടെ ഘടന കണ്ടെത്തുന്ന സൂക്ഷ്മദര്‍ശിനീ സമ്പ്രദായം ക്രയോ ഇലക്ട്രോണ് മൈക്രോസ്‌കോപ്പി വികസിപ്പിച്ചതാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
സ്‌റ്റോക്ക്‌ഹോമിലെ റോയല്‍സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് പുരസകാരം പ്രഖ്യാപിച്ചത്.

ലോസൈന്‍ സര്‍വകലാശാലയിലെ ഓണററി പ്രൊഫസറാണ് ഴാക് ദുബാഷെ. റിച്ചാര്‍ഡ് ഹെന്‍ഡേഴ്‌സണ്‍ എം ആര്‍ സി ലാബോറട്ടറി ഓഫ് മോളിക്യൂലാര്‍ ബയോളജിയിലെ അധ്യാപകനാണ്.

ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ അധ്യാപകനാണ് ജോവാഷിം ഫ്രാങ്ക്.

Latest