Connect with us

Gulf

റോഹിങ്ക്യക്കാര്‍ക്കായി ജിദ്ദ ഐ ഡി സി നടത്തിയ വസ്ത്ര ശേഖരണാഹ്വാനം ജിദ്ദ സമൂഹം ഏറ്റെടുത്തു

Published

|

Last Updated

ജിദ്ദ :ബംഗ്ലാദേശില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കാനായി ജിദ്ദ ഇസ്ലാമിക് ദഅവ കൗണ്‍സില്‍ ( ഐ ഡി സി) നടത്തിയ വസ്ത്ര ശേഖരണാഹ്വാനം ജിദ്ദ സമൂഹം ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഐ ഡി സി ആസ്ഥാനമായ ഷറഫിയ ധര്‍മ്മപുരി കേന്ദ്രീകരിച്ച് നടത്തിയ വസ്ത്ര ശേഖരണ യജ്ഞം സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവരുടെ പിന്തുണ കൊണ്ട് വന്‍ വിജയമായി മാറുകയായിരുന്നു.

ഫേസ്ബുക്ക് വഴിയും വാട്‌സപ്പ് വഴിയും നടത്തിയ രണ്ടാഴ്ചക്കാലത്തെ കാംബയിന്‍ വഴി നാലര ടണ്‍ വസ്ത്രങ്ങളാണു ധര്‍മ്മപുരിയില്‍ എത്തിയത്. ആളുകള്‍ വസ്ത്രങ്ങള്‍ ധര്‍മ്മപുരിയില്‍ എത്തിച്ചതിനു പുറമേ ജിദ്ദയുടെ വിവിധ ഏരിയകളില്‍ നിന്നും ഫോണ്‍ കാളുകള്‍ വരുന്നതിനനുസരിച്ച് ഐ ഡി സി പ്രവര്‍ത്തകര്‍ നേരിട്ട് ചെന്നാണു ഭൂരിപക്ഷം വസ്ത്രങ്ങളും ശേഖരിച്ചത്.

ജാതി മത ദേശ ഭേദമന്യേ എല്ലാ മനുഷ്യ സ്‌നേഹികളും ഈ ഉദ്യമത്തില്‍ പങ്കാളികളായി.
സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും യുവാക്കളുമെല്ലാം അവരുടെ വസ്ത്രങ്ങള്‍ നല്‍കി ഈ സംരംഭത്തില്‍ ഭാഗമായപ്പോള്‍ ധാരാളം പുതിയ വസ്ത്രങ്ങള്‍ നല്‍കിക്കൊണ്ട് ജിദ്ദയിലെ വസ്ത്ര വ്യാപാരികള്‍ ശ്രദ്ധേയമായ പങ്കാണു വഹിച്ചത്.

രാപകലില്ലാതെ ധര്‍മ്മപുരി ആസ്ഥാനത്ത് സമയം ചെലവഴിച്ചാണു ഐ ഡി സി പ്രവര്‍ത്തകര്‍ക്ക്
വസ്ത്രങ്ങള്‍ അടുക്കി വെക്കുന്നതിനും പാക്കുകളിലാക്കുന്നതിനും മറ്റുമായി സാധിച്ചത്.വസ്ത്രങ്ങള്‍ പ്രായ, ലിംഗ ഭേദങ്ങള്‍ക്കനുസരിച്ച് ഇനം തിരിച്ചാണു പെട്ടികളിലാക്കിയത്.

---- facebook comment plugin here -----

Latest