കേരളം ജിഹാദികളുടെ നാടാണെന്ന് തെളിയിക്കാന്‍ ആര്‍എസ്എസിനെ വെല്ലുവിളിക്കുന്നു: കോടിയേരി

  • തീവ്രവാദം ഏതുമതത്തിന്റെ പേരിലായായലും ശക്തമായ നടപടി സ്വീകരിക്കും.
  • കേരള സര്‍ക്കാറിനെ ആര്‍എസ്എസും ബിജെപി സര്‍ക്കാരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
Posted on: October 3, 2017 12:34 pm | Last updated: October 3, 2017 at 7:13 pm

തിരുവനന്തപുരം: കേരളം ജിഹാദികളുടെ നാടാണെന്ന് തെളിയിക്കാന്‍ ആര്‍എസ്എസിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തീവ്രവാദം ഏതുമതത്തിന്റെ പേരിലായായലും ശക്തമായ നടപടി സ്വീകരിക്കും. എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ ബോധപൂര്‍വമായ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരള സര്‍ക്കാറിനെ ആര്‍എസ്എസും ബിജെപി സര്‍ക്കാരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. കലാപാന്തരീക്ഷമുണ്ടാക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തിയിരിക്കുന്നതെന്നും കലാപങ്ങള്‍ സൃഷ്ടിച്ചാണ് അമിത്ഷാ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.