സഊദിയില്‍ വന്‍ ഭൂകമ്പ സാദ്ധ്യത…!!!

Posted on: October 2, 2017 4:40 pm | Last updated: October 4, 2017 at 5:42 pm

ജിദ്ദ: സഊദിയില്‍ വന്‍ ഭൂചലനം ഉണ്ടാകാന്‍ സാധ്യയതയുള്ളതായി അല്‍ ഖസീം യൂണിവേഴ്‌സിറ്റിയിലെ ജ്യോഗ്രഫി വിഭാഗം പ്രൊഫസര്‍ അബ്ദുല്ല അല്‍ മുസന്നദ് മുന്നറിയിപ്പ് നല്‍കി. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുന്ന ഭൂചലനം റിക്റ്റര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ളതായിരിക്കും.

അറേബ്യന്‍ ഉപദ്വീപ് ഭൂചലന സാധ്യതകളില്‍ നിന്ന് മുക്തമല്ല. എ .ഡി 132 മുതല്‍ ഇത് വരെയായി 235 ഭൂചലനങ്ങള്‍ മദ്ധ്യ അറേബ്യയില്‍ ഉണ്ടായിട്ടുണ്ട്.അവയില്‍ 12 ഭൂചലനങ്ങള്‍ 6 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയവയും നിരവധി നാശ നഷടങ്ങള്‍ക്ക് കാരണമാകുകയും ചെയ്തവയായിരുന്നു എന്നും പ്രൊഫസര്‍ മുസന്നദ് അറിയിച്ചു.

യാതൊരു സൂചനയോ മുന്നറിയിപ്പോ നല്‍കാതെ സംഭവിക്കുന്ന ഭൂചലനങ്ങള്‍ ഉണ്ടായാല്‍ സ്ഥിതിഗതികള്‍ നേരിടുന്നതിനും അപകട സ്ഥലത്ത് നിന്ന് കുടിയൊഴിയുന്നതിനും ആവശ്യമായ പരിശീലനങ്ങള്‍ സിവില്‍ ഡിഫന്‍സും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്ന് സ്‌കൂളുകളില്‍ വെച്ച് കുട്ടികള്‍ക്ക് നല്‍കണമെന്നും പ്രൊഫസര്‍ ആവശ്യപ്പെട്ടു.