നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ല: രജനീകാന്ത്

Posted on: October 1, 2017 2:05 pm | Last updated: October 1, 2017 at 9:02 pm

ചെന്നൈ : നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് രജനീകാന്ത് അഭിപ്രായപ്പെട്ടു. ചെന്നൈയില്‍ നടന്‍ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നടന്‍ കമല്‍ഹാസനും ചടങ്ങിനെത്തിയിരുന്നു. രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭ്യൂഹങ്ങളുയരുന്നതിനിടെ ഇരുവരുമൊത്ത് ഒരേ വേദിയിലെത്തിയത് കൗതുകം നിറഞ്ഞ കാഴ്ചയായി.

പേരോ പ്രശസ്തിയോ പണമോ കൊണ്ടു മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നു ചടങ്ങില്‍ സംസാരിക്കവെ രജനീകാന്ത് ചൂണ്ടിക്കാട്ടി.അതേസമയം, ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ അണ്ണാ ഡിഎംകെ സര്‍ക്കാരിനെ കമല്‍ ഹാസന്‍ വിമര്‍ശിച്ചു.