ഖാദറിന് സ്ഥാനാര്‍ഥിത്വം ഉറപ്പ് നല്‍കിയിരുന്നു: പി കെ കുഞ്ഞാലിക്കുട്ടി

Posted on: October 1, 2017 1:02 pm | Last updated: October 1, 2017 at 1:02 pm

മലപ്പുറം: വേങ്ങരയില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന് കെ എന്‍ എ ഖാദറിന് പാര്‍ട്ടി ഉറപ്പ് നല്‍കിയിരുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇതുസംബന്ധമായി ആദ്യാവസാനം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അവാസ്തവവും അത്ഭുതമുളവാക്കുന്നതുമാണ്.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി കെ എന്‍ എ ഖാദറിനോട് മത്സരിക്കാന്‍ വേണ്ട പേപ്പറുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ശരിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു. വേങ്ങര മണ്ഡലത്തിലേക്ക് ് യുവനേതാക്കളുള്‍പ്പെടെ ചില പേരുകള്‍ പാര്‍ട്ടി പരിഗണിച്ചിരുന്നു. എന്നാല്‍ അന്തിമമായി കെ എന്‍ എ ഖാദറിനെ തന്നെ തീരുമാനിക്കുകയായിരുന്നു.