കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരത്തിനൊരുങ്ങി അണ്ണാഹസാരെ

Posted on: October 1, 2017 11:41 am | Last updated: October 1, 2017 at 9:32 pm
SHARE

ഡല്‍ഹി: പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്താതെ നിരന്തരമായി ജനങ്ങളെ ബുദ്ധിമുട്ടാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ജനകീയ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഒന്നര മാസത്തിനകം വീണ്ടും സമരം നടത്താന്‍ തയ്യാറെടുക്കുകയാണെന്നും അണ്ണാ ഹസാരെ പറഞ്ഞു.

വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിന്റെ നാടകങ്ങള്‍ പൊളിയുകയാണ്. നാടകം മതിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം.ലോക്പാല്‍ നടപ്പിലാക്കുവാനായി നടത്തിയ ജനകീയ സമരത്തിന്റെ ശ്ക്തി മോദി മറക്കരുതെന്നും അണ്ണാഹസാരെ വ്യക്തമാക്കി. യുവജന വിഭാഗത്തെ സമരത്തിനായി അണി നിരത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളില്‍ അടിച്ചേല്‍പിച്ച നോട്ട് നിരേധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്ത് നേടിയെന്നും തിരിച്ചെത്തിയ കള്ളപ്പണം എവിടെയെന്നും ഹസാരെ ചോദിച്ചു. സ്വഛ് അഭിയാന്‍ കാമറയ്ക്കു് മുന്നിലുള്ള നാടകമാവരുത്. ആദര്‍ശങ്ങള്‍ പ്രവൃത്തിയിലാണ് വേണ്ടതെന്നും അണ്ണാ ഹസാരെ ഓര്‍മിപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here