മെട്രോ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ കെജ്രിവാള്‍

Posted on: October 1, 2017 11:23 am | Last updated: October 1, 2017 at 11:23 am

ന്യൂഡല്‍ഹി: മെട്രോ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് അദ്ദേഹം കത്തയച്ചു.

ഒക്ടോബര്‍ 10 മുതല്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. യാത്രാനിരക്ക് സംബന്ധിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നു പറഞ്ഞ കെജ്രിവാള്‍ വര്‍ഷത്തില്‍ ഒന്നുമാത്രമേ യാത്രാനിരക്ക് വര്‍ധിപ്പിക്കാവൂ എന്നാണ് സമിതിയുടെ നിര്‍ദേശമെന്നും എന്നാല്‍ ഇക്കഴിഞ്ഞ മേയില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നതാണെന്നും ചൂണ്ടിക്കാട്ടി