Connect with us

International

ഇനി മുഖം കാണിച്ചാല്‍ മതി ഫേസ്ബുക്ക് അക്കൗണ്ട് തുറന്നുവരും

Published

|

Last Updated

o

മുഖം കാണിച്ചാല്‍ മതി ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. ഇതിനുള്ള സാങ്കേതിക വിദ്യ അധികം താമസിക്കാതെ തന്നെ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫേഷ്യല്‍ റെക്കൊഗ്‌നിഷന്‍ വഴി ലോഗിന്‍ ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കാനാണ് ഫെയ്‌സ്ബുക്ക് നീക്കം.

ഇതു അക്കൗണ്ട് റിക്കവറി ഓപ്ഷനായും ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകും. ഒരിക്കല്‍ ലോഗിന്‍ ചെയ്ത ഡിവൈസുകളില്‍ മാത്രമാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോഗിന്‍ ചെയാന്‍ സാധിക്കുക.
ഇതിനു പുറമെ ഫേഷ്യല്‍ റെക്കൊഗ്‌നിഷന്‍ വഴി പ്രവര്‍ത്തിക്കുന്ന വീഡിയോ ചാറ്റ് പരീക്ഷണഘട്ടത്തിലാണ്. ആപ്പിളിന്റെ ഐഫോണ്‍ പത്തില്‍ ഫേഷ്യല്‍ റെക്കൊഗ്‌നിഷന്‍ സൗകര്യം ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളുടെ ലോഗിന്‍ സംവിധാനത്തിനു പുതിയ മാര്‍ഗവുമായി കടന്നു വരാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്ന

 

 

Latest