രൂപയുടെ വിനിമയ മൂല്യം ആറ് മാസത്തിനിടയിലെ താഴ്ന്ന നിലയില്‍

Posted on: September 27, 2017 8:01 pm | Last updated: September 28, 2017 at 9:26 am

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ആറ് മാസത്തിനിടയിലെ താഴ്ന്ന നിലയില്‍. ഒരു ഡോളറിനെതിരെ രൂപയുടെ വിനമയ മൂല്യം 65.75 ആണ്. 2017 മാര്‍ച്ച് 15ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്.

ഓഹരി വിപണികളില്‍ തുടര്‍ച്ചയായി നഷ്ടമുണ്ടാകുന്നത് രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചതും രൂപക്ക് തിരിച്ചടിയായി.
അതേ സമയം, ഓഹരി വിപണിയില്‍ ബുധനാഴ്ചയും വന്‍ നഷ്ടം നേരിട്ടു. ബോംബൈ സൂചിക സെന്‍സെക്‌സ് 439.95 പോയിന്റ് താഴ്ന്ന് 32.159.81ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 135.75 പോയിന്റ് താഴ്ന്ന് 9,735.75ല്‍ വ്യാപാരമവസാനിപ്പിച്ചു