താന്‍ സംഗീതം നിര്‍വഹിച്ച പാട്ടുകള്‍ സ്മ്യൂളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഇളയരാജ

Posted on: September 27, 2017 1:31 pm | Last updated: September 27, 2017 at 1:31 pm

ചെന്നൈ: താന്‍ സംഗീതം നിര്‍വഹിച്ച പാട്ടുകള്‍ കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ. പകര്‍പ്പാവകാശ നിയമം ലംഘിച്ചാണ് തന്റെ പാട്ടുകള്‍ സ്മൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇളയരാജ സ്മൂള്‍ അധികൃതര്‍ക്ക് അയച്ച മെയിലില്‍ പറയുന്നു.

അമേരിക്കന്‍ കമ്പനിയാണു സ്മ്യൂള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ സൗജന്യമല്ലെന്നും ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാറുണ്ടെന്നും ഇളയരാജ ചൂണ്ടിക്കാട്ടുന്നു. ‘മൈക്കിള്‍ ജാക്‌സനെപ്പോലുള്ള പ്രശസ്തരുടെ പാട്ടുകള്‍ക്ക് സ്മൂള്‍ പണം നല്‍കുന്നുണ്ട്. ഇമെയിലിനു മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കും. ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സല്‍ട്ടന്റ് ഇ. പ്രദീപ്കുമാര്‍ പറഞ്ഞു.

അനുമതി വാങ്ങാതെ തന്റെ പാട്ടുകള്‍ ഗാനമേളകളില്‍ പാടിയ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും കെ.എസ്. ചിത്രയ്ക്കും ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.