Connect with us

Techno

നോക്കിയ 8 ഇന്ത്യയിലെത്തി; വില 36,999 രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: നോക്കിയ നിര്‍മാതാക്കളായ എച്ച് എം ഡി ഗ്ലോബലിന്റെ ഫ്‌ളാഗ് ഷിപ്പ് സ്മാര്‍ട്ട് ഫോണായ നോക്കിയ 8 ഇന്ത്യയില്‍ പുറത്തിറക്കി. 36,999 രൂപയാണ് വില. ഈ വര്‍ഷം നോക്കിയയുടെ നാലാമത്തെ ഫോണാണ് വിപണിയില്‍ എത്തുന്നത്. നേരത്തെ നോക്കിയ 3310, നോക്കിയ 3, 5, 6 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ഇരട്ട ക്യാമറയോട്കൂടിയാണ് നോക്കിയ 8 എത്തുന്നത്. കാള്‍സീസിന്റെ ലെന്‍സാണ് ഇതില്‍ ഉപയോഗിക്കുന്നത്. പിന്‍ക്യാമറയും മുന്‍ക്യാമറയും 13 മെഗാപിക്‌സലാണ്. മുന്‍ക്യാറയില്‍ നിന്നും പിന്‍ക്യാമറയില്‍ നിന്നും ഒരേ സമയം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുമെന്ന സവിശേഷതയുമുണ്ട്.

5.3 ഇഞ്ച് ക്യു എച്ച് ഡി ഡിസ്‌പ്ലേ, കേണിംഗ് ഗറില്ലാ ഗ്ലാസ് 5, ആന്‍ഡ്രോയിഡ് നുഗോട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം, ഒക്ടാ കോര്‍ ക്വാല്‍ക്വാം സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസര്‍, 4 ജി ബി റാം, 64 ജിബി സ്‌റ്റോറേജ്, ഇരട്ട സിം, 3095 എംഎഎച്ച് ബാറ്ററി, ഫിന്‍ഗര്‍ പ്രിന്റ് സെന്‍സര്‍ തുടങ്ങിയവ മറ്റു സവിശേഷതകളാണ്.