Connect with us

National

ഇസ്‌റത്ത് ജഹാന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി രാജിവെച്ചു

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേല്‍ രാജിവെച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും അത് തടഞ്ഞുവെക്കുന്നതായി ആരോപിച്ചാണ് രാജി.

ഗുജറാത്തിലെ ഇസ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ സിബിഎ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് ജയന്ത് പട്ടേല്‍. കേസിന്റെ നിരീക്ഷണ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്തായിരുന്നു ഇത്. പിന്നീട് കര്‍ണാടകയിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. ഇസ്‌റത്ത് ജഹാന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ ഇടപെടലാണ് ജയന്ത് പട്ടേലിന്റെ സ്ഥാനക്കയറ്റം ഇല്ലാതാക്കിയതെന്ന ആരോപണമുണ്ട്. രാജിക്കത്ത് കര്‍ണാടക ചീഫ് ജസ്റ്റിസ് എസ് കെ മുഖര്‍ജിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

Latest