ആരോപണങ്ങള്‍ നിസ്സാരം; മണ്ണ് നീക്കാന്‍ തയ്യാര്‍: മന്ത്രി തോമസ് ചാണ്ടി

Posted on: September 23, 2017 3:41 pm | Last updated: September 23, 2017 at 9:44 pm

ആലപ്പുഴ: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിസ്സാരമാണെന്ന് മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. കരഭൂമിയായി തന്റെ പേരില്‍ തീരാധാരമുള്ള അഞ്ച് സെന്റ് സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. കായല്‍ കയ്യേറി എന്നത് ശരില്ല. അവിടെ ഒന്നര സെന്റ് നടപ്പാത ഉണ്ടെന്ന് കാണിച്ച് തന്നാല്‍ ആ ഭാഗത്തെ മണ്ണ് നീക്കാന്‍ തയ്യാറാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

ഗൂഢാലോചനയുടെ ഫലമായാണ് തനിക്കെതിരെ ഇത്രം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. അതിന്റെ പേരില്‍ രാജിവെക്കാന്‍ തയ്യാറല്ല. മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമിയെ കുറിച്ച് സംസാരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.