ദുബൈ ഹാര്‍ബറില്‍ ഒരു കോടി ചതുരശ്രയടി വിസ്തൃതിയില്‍ താമസ കെട്ടിടങ്ങള്‍

Posted on: September 21, 2017 11:20 pm | Last updated: September 21, 2017 at 11:20 pm

ദുബൈ: ദുബൈ ഹാര്‍ബറില്‍ ഇമാര്‍ പ്രോപ്പര്‍ടീസ് ഒരു കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ താമസ കെട്ടിടങ്ങളും ഹോട്ടലും പണിയും. മിറാസ് ഹോള്‍ഡിങ്ങാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. ജുമൈറ ബീച്ച് റെസിഡന്‍സിനും പാം ജുമൈറക്കും ഇടയിലാണ് സ്ഥല സൗകര്യം. കെട്ടിട നിര്‍മാണങ്ങള്‍ ഇമാറിന്റെ കീഴിലായിരിക്കും. ഇതിന് സമീപമായി ലൈറ്റ് ഹൗസ്, ക്രൂയിസ് പോര്‍ട്ട് ടെര്‍മിനല്‍ എന്നിവയുണ്ടാകും. ഭാവിയില്‍ വലിയ വിനോദ സഞ്ചാര കേന്ദ്രമാകുന്ന പ്രദേശമാണിത്. 135 മീറ്റര്‍ ഉയരത്തിലാണ് ലൈറ്റ് ഹൗസ്.

360 ഡിഗ്രിയില്‍ നിരീക്ഷണ സ്ഥലം ഇതിന് മുകളില്‍ ഒരുക്കും. പ്രതിവര്‍ഷം 12 ലക്ഷം യാത്രക്കാരെ ഉള്‍കൊള്ളുന്ന ടെര്‍മിനലാണ് പണി കഴിപ്പിക്കുകയെന്നും ഇമാര്‍ വൃത്തങ്ങള്‍ അറിയിച്ചു.