Connect with us

Kerala

ഇസ്ലാം സ്വീകരിച്ചത് നിര്‍ബന്ധത്തിന് വഴങ്ങിയല്ല; ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുന്നുവെന്ന് ആതിര

Published

|

Last Updated

കൊച്ചി: താന്‍ ഇസ്ലാം മതം സ്വീകരിച്ചത് ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയിട്ടല്ലെന്ന് കാസര്‍കോട് ഉദുമ സ്വദേശി ആതിര. ഇപ്പോഴത്തെ സാഹചര്യത്തില്‍ താന്‍ ഹിന്ദുമതത്തിലേക്ക് തന്നെ തിരിച്ചുപോകുകയാണെന്നും ആതിര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആതിര ഇസ്ലാം മതം സ്വീകരിച്ച് ആഇശയെന്ന് പേര് മാറ്റിയിരുന്നു.

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നിരവധി മുസ്ലിം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരുടെ ആചാരാനുഷ്ടാനങ്ങള്‍ കണ്ടാണ് ഇസ്ലാമിലേക്ക് ആകൃഷ്ടയായത്. പിന്നീട് ഖുര്‍ആന്‍ കൂടുതല്‍ പഠിച്ചപ്പോള്‍ അതാണ് ശരിയെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് ഇസ്ലാമില്‍ ചേരാനായി വീട് വിട്ടറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് ഒപ്പം വീട്ടില്‍ എത്തിയപ്പോള്‍ ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തുകയും ഹിന്ദു മതത്തെ കുറിച്ച് കൂടുതല്‍ പഠിപ്പിക്കുയഉം ചെയ്തു. ഇതോടെ വീണ്ടും ഹിന്ദുവാകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ആതിര വെളിപ്പെടുത്തി.

കഴിഞ്ഞ ജൂലൈ പത്തിനാണ് ഇസ്ലാമില്‍ ചേരാന്‍ പോകുന്നുവെന്ന് കത്തെഴുതി വെച്ച് ആതിര വീടുവിട്ടത്. പിന്നീട് രണ്ടാഴ്ചക്ക് ശേഷം കണ്ണൂരില്‍ നിന്ന് ആതിരയെ കണ്ടെത്തി. ഈ സമയം അവര്‍ ആഇശ എന്ന പേര് സ്വീകരിച്ച് മുസ്ലിമായിരുന്നു. ആതിരയെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി അവരെ മാതാപിതാക്കളോടൊപ്പം അയക്കുകയായിരുന്നു.

Latest