വിഎം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

Posted on: September 21, 2017 11:25 am | Last updated: September 21, 2017 at 1:51 pm

കൊച്ചി: വ്യവസായി വിഎം രാധാകൃഷ്ണന്റെ 23 കോടിയോളം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സമെന്റ് കണ്ടുകെട്ടി. 2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്താണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. ഈ കാലയളവില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായിരുന്നു രാധാകൃഷ്ണന്‍. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലെ സ്വത്താണ് പ്രധാനമായും കണ്ടുകെട്ടിയത്.