ട്രംപിന്റെ പ്രസംഗം അജ്ഞതയും ഭീഷണിയും നിറഞ്ഞത്: റുഹാനി

Posted on: September 21, 2017 9:32 am | Last updated: September 21, 2017 at 1:10 pm

യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്ര പൊതുസഭയിലെ പ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശക്തമായി വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. ഇറാനെതിരായ ട്രംപിന്റെ പ്രസംഗം അജ്ഞതയും ഭീഷണിയും നിറഞ്ഞതാണെന്ന് റുഹാനി പറഞ്ഞു. ഇറാന്‍ ആരുടെയും ഭീഷണിക്ക് വഴങ്ങില്ല. ആണവ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി വിലപ്പോകില്ല. ആണവ കരാര്‍ ലംഘിച്ചാല്‍ ഇറാന്‍ അതിനെ എതിര്‍ക്കുമെന്നും രാഷ്ട്രീയത്തിലെ തെമ്മാടിയായ നവാഗതനാണ് ട്രംപെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് സ്ഥാനമേറ്റശേഷം ആദ്യമായി ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യവേ കഴിഞ്ഞ ദിവസം ട്രംപ് ഇറാനെതിരേ വിമര്‍ശനമഴിച്ചുവിട്ടിരുന്നു. ഇറാനുമായുള്ള ആണവ ഉടമ്പടി റദ്ദാക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.