Connect with us

Kerala

ബിജെപി നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന കോഴ ആരോപണത്തില്‍ കേന്ദ്രം ഇടപെടുന്നു

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് അംഗീകാരവുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പി. നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന കോഴ ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രാലയവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറും അന്വേഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കെ.സി വേണുഗോപാല്‍ എം.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന കോഴ ആരോപണത്തില്‍ ബി.ജെ.പി കേന്ദ്രനേതൃത്വം നേരത്തെ തന്നെ കടുത്ത അതൃപ്തി വ്യക്തമാക്കിയിരുന്നു. ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ കോഴ വിവാദത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണം നേരത്തെ അവസാനിപ്പിച്ചിക്കാന്‍ തീരുമാനിച്ചിരുന്നു. ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതും കൈക്കൂലി കൊടുത്ത കോളേജ് ഉടമ നിലപാടില്‍ നിന്ന് പിന്നാക്കം പോയതുമാണ് കേസിന്റെ അന്വേഷണത്തെ ബാധിച്ചത്.
.