രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

Posted on: September 19, 2017 5:30 pm | Last updated: September 19, 2017 at 6:59 pm

കൊച്ചി: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) പ്രഖ്യാപിച്ചു. ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ബേബി ക്യാപ്റ്റനായി 16 അംഗ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. സഞ്ജു സാംസണും ടീമിലിടം പിടിച്ചു. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് മുഖ്യപരിശീലകന്‍. ശ്രീലങ്കയെ ലോക ചാന്പ്യന്‍മാരാക്കിയ പരിശീലകന്‍ ഡേവ് വാട്‌മോറിനെ കേരള ടീമിന്റെ ഉപദേശകനായി കെസിഎ നേരത്തെ നിയമിച്ചിരുന്നു.

ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, അരുണ്‍ കാര്‍ത്തിക്, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, സന്ദീപ് വാര്യര്‍, ബേസില്‍ തന്പി, കെ.മോനിഷ്, എം.ഡി.നിധീഷ്, പി.രാഹുല്‍, വിഷ്ണു വിനോദ്, മുഹമ്മദ് ആസിഫ്.