National
ദാവൂദ് ഇബ്‌റാഹിമിന്റെ ഇളയ സഹോദരന്‍ അറസ്റ്റില്‍
		
      																					
              
              
            മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹദോരന്‍ ഇക്ബാല്‍ കസ്‌കര്‍ അറസ്റ്റില്‍. ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയുടെ നേതൃത്വത്തിലുള്ള താനെ ആന്റി എക്‌സ്‌റ്റോര്‍ഷന്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഒരു വ്യവസായി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 1993ല്‍ 257 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടന പരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളിയാണ് ദാവൂദ് ഇബ്‌റാഹിം.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

