കേരളത്തിലിനി ലോട്ടറി വില്‍പ്പനയ്ക്കില്ലെന്ന് മിസോറാം സര്‍ക്കാര്‍

Posted on: September 18, 2017 8:11 pm | Last updated: September 18, 2017 at 8:11 pm

തിരുവനന്തപുരം: കേരളത്തിലിനി ലോട്ടറി വില്‍പ്പനയ്ക്കില്ലെന്ന് മിസോറാം സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് കേരള സര്‍ക്കാരിന് ഫാക്‌സ് ആയി ലഭിച്ചു. മിസോറാം ലോട്ടറി നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരളം നേരത്തെ തന്നെ കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.

ലോട്ടറിയില്‍ അച്ചടി സംബന്ധമായ പ്രശ്‌നങ്ങളും ബാര്‍കോഡ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയുള്ള സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളം കേന്ദ്രത്തിനു കത്തയച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം കേള്‍ക്കാനിരിക്കെയാണ് മിസോറാം സര്‍ക്കാരിന്റെ നടപടി.