Connect with us

Gulf

ലോകത്തിലെ വലിയ സൗരോര്‍ജ പദ്ധതി ദുബൈയില്‍ 1,400 കോടി ദിര്‍ഹം ചെലവ്

Published

|

Last Updated

സൗരോര്‍ജ പദ്ധതിക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അനുമതി നല്‍കുന്നു

ദുബൈ: ലോകത്തിലെ വലിയ സൗരോര്‍ജ പദ്ധതി സ്ഥാപിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അനുമതി നല്‍കി. 1400 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചൈനയിലെ ഷാങ്ഹായ് പവര്‍, സഊദി അറേബ്യയിലെ അക്വ പവര്‍ എന്നിവക്കാണ് കരാര്‍ നല്‍കിയതെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി അറിയിച്ചു. 700 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പദ്ധതിയാണിത്.

മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ കോംപ്ലക്‌സിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കോംപ്ലക്സിന്റെ നാലാം ഘട്ട വികസനമായി പദ്ധതിയെ കണക്കാക്കും. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിലോവാടിന് 7.3 അമേരിക്കന്‍ സെന്റാണ് വില നിശ്ചയിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയായി കണക്കാക്കപ്പെടുന്നു ഇത്. 2020 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കും. ശുദ്ധ, പുനരുല്‍പാദക ഊര്‍ജ വഴിയില്‍ യു എ ഇ മുന്‍ നിരയില്‍ എത്തുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

 

Latest