വേങ്ങര ഉപതിരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് കെ.പി.എ. മജീദ്

Posted on: September 17, 2017 7:52 pm | Last updated: September 27, 2017 at 8:40 pm
SHARE

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് കെ.പി.എ.മജീദ്. തീരുമാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചു. സംഘടനാ ചുമതലകള്‍ ഉളളതിനാലാണ് മല്‍സര രംഗത്തുനിന്ന് പിന്മാറിയതെന്ന് മജീദ് പിന്നീട് വിശദീകരിച്ചു.

നേരത്തെ കെപിഎ മജീദിനെ വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍ശബ്ദം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പിന്‍മാറ്റം അറിയിച്ചതെന്നാണ് സൂചന.

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും.

അതേസമയം, വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പി.പി.ബഷീറിനെ സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം നടത്തിയത്. തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമായ ബഷീര്‍ തന്നെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥി.

LEAVE A REPLY

Please enter your comment!
Please enter your name here