കുറ്റം ചെയ്തവര്‍ എത്ര ഉന്നതരായാലും രക്ഷപെടാന്‍ അനുവദിക്കില്ല :ഡിജിപി

Posted on: September 16, 2017 10:28 pm | Last updated: September 17, 2017 at 11:09 am

തിരുവനന്തപുരം; നടി ആക്രമിക്കപ്പെട്ട കേസില്‍ എഡിജിപി ബി .സന്ധ്യക്കെതിരെയുളള ആക്ഷേപങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി ഡിജിപി ലോക്‌നാഥ് ബെഹറ. കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ശരിയായ പ്രവണതയല്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ തികച്ചും ജാഗ്രതയോടെയുളള അന്വേഷണമാണ് നടത്തുന്നത്.കേസില്‍ ബിസന്ധ്യക്ക് മേല്‍നോട്ട ചുമതല മാത്രമാണ് ഉളളത്. നിരപരാധികളെ കേസില്‍ പോലീസ് കുടുക്കില്ല,എന്നാല്‍ കുറ്റം ചെയ്തവര്‍ എത്ര ഉന്നതരായാലും രക്ഷപെടാന്‍ അനുവദിക്കില്ല.

പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തില്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കുന്നത് നിയമവ്യവസ്ഥയെ മാനിക്കുന്ന ആരില്‍ നിന്നും ഉണ്ടാവരുതെന്ന് ഡിജിപി അഭ്യര്‍ത്ഥിച്ചു