ലണ്ടന്‍: ലണ്ടന്‍ മെട്രോ ട്രെയിന്‍ സ്‌റ്റേഷനിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 18കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡോവറില്‍ വെച്ചാണ് സ്‌ഫോടനത്തില്‍ മുഖ്യപങ്ക് വഹിച്ചുവെന്ന് കരുതുന്ന കൗമാരക്കാരനെ കസ്റ്റഡിയില്‍ എടുത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
വെള്ളിയാഴ്ചയാണ് ലണ്ടനിലെ ഗ്രീന്‍ ട്യൂബ ഭൂഗര്‍ഭ മെട്രോ ട്രെയിന്‍ സ്‌റ്റേഷനില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു.