Kerala
വേങ്ങരയില്‍ പിപി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പിപി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് വിവരം.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കോടിയേരി പറഞ്ഞു. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമാകും പ്രഖ്യാപനം. എല്‍ഡിഎഫിന് വലിയ സാധ്യതയുള്ള തിരഞ്ഞെടുപ്പാണ് വേങ്ങരയിലേതെന്നും ഫലം സര്‍ക്കാറിന്റെ വിലയിരുത്തലാകില്ലെന്നും കോടിയേരി പറഞ്ഞു.
മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ച സാഹചര്യത്തിലാണു വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
---- facebook comment plugin here -----