ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പോലീസുകാര്‍ അറസ്റ്റില്‍

  • രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍ബീര്‍ സിംഗ്.
Posted on: September 15, 2017 11:16 am | Last updated: September 15, 2017 at 2:48 pm

ഛണ്ഡിഗഢ്: ദേര സച്ഛ സൗദ നേതാവ് ഗുര്‍മീത് റാം റഹീമിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന പോലീസിലെ രണ്ട് ഹെഡ്‌കോണ്‍സ്റ്റബിള്‍മാരേയും ഒരു കോണ്‍സ്റ്റബിളിനേയുമാണ് അറസ്റ്റ് ചെയ്തത്. വിധി പ്രഖ്യാപനത്തിനു ശേഷം ഗുര്‍മീതിനെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ മൂവരും പങ്കുചേര്‍ന്നിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു.

രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍ബീര്‍ സിംഗ് പറഞ്ഞു.

ബലാത്സംഗ കേസില്‍ ശിക്ഷാ പ്രഖ്യാപനത്തിനായി കോടതിയിലേക്ക് കൊണ്ടു പോവുന്നതിനിടെ ഗുര്‍മീതിനെ അനുഗമിച്ചവരായിരുന്നു ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ അമിതും രാജേഷും, കോണ്‍സ്റ്റബിളായ രാജേഷും. കേസ് അന്വേഷണത്തില്‍ പങ്കുചേരണമെന്നാവശ്യപ്പെട്ട് പഞ്ച്കുളയിലേക്ക് വിളിച്ചു വരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.