കുട്ടിക്ക്‌ എച്ച്‌ഐവി ബാധിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചെന്നിത്തല

Posted on: September 15, 2017 9:05 am | Last updated: September 15, 2017 at 2:06 pm

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കെ ഒമ്പതുവയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പതിനഞ്ച് ദിവസം മുന്‍പ് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയെടുക്കാത്തത് ഞെട്ടിപ്പിച്ചുവെന്നും വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ വിദഗ്ധസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
കുട്ടികളുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടന്‍ തന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍സിസി ഡയറക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞിരുന്നു.