മയക്കുമരുന്ന് ഉത്പാദനത്തില്‍ ഇന്ത്യ ഏറെ മുന്നില്‍: ട്രംപ്

Posted on: September 15, 2017 8:22 am | Last updated: September 15, 2017 at 12:25 am

വാഷിംഗ്ടണ്‍ : ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മയക്കുമരുന്ന് ഉത്പാദനത്തിലും കള്ളക്കടത്തിലും ഇന്ത്യ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ട്രംപിന്റെ വിവാദ പ്രസ്താവന. മയക്കുമരുന്ന് ഉത്പാദനവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം 21 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്മാര്‍ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഈ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. ബഹാമാസ്,ബെലീസ്, ബോളിവിയ, കൊളംബിയ, കോസ്റ്റ റിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ഇക്കഡോര്‍, വെനിസ്വേല, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹെയ്ത്തി, ഹോണ്ടുറാസ്, ജമൈക്ക, ലാവോസ്, മെക്‌സിക്കോ, നിക്കരാഗ്വ, പനാമ, പെറു എന്നിവരാണ് പട്ടികയിലെ മറ്റു രാജ്യങ്ങള്‍.
ലഹരിമരുന്ന് വില്‍പനയും ഉത്പാദനവും തടയുവാനുള്ള അതതു രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികളോ ഇക്കാര്യത്തില്‍ യു എസ് മായുള്ള സഹകരണത്തെ കുറിച്ചുള്ള വിവരങ്ങളോ ഇടംപിടിക്കണമെന്നില്ലും ട്രംപ് വ്യക്തമാക്കി.

‘ഇന്ത്യയടക്കുള്ള രാജ്യങ്ങളിലെ ഭൂമിശാസ്ത്രപരവും വാണിജ്യസാമ്പത്തിക ഘടകങ്ങളുമാകാം മയക്കുമരുന്ന് ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഈ രാജ്യങ്ങള്‍ ഉള്‍പെട്ടതിനുള്ള കാരണം. കഴിഞ്ഞ ഒരു വര്‍ഷമായി ബൊളീവിയയും വെനിസ്വലയും അന്തര്‍ദേശീയ മയക്കുമരുന്ന് നിരോധന കരാര്‍ ലംഘിക്കുകയാണ്.

കൊക്കെയിന്‍ ഉത്ാദനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റെക്കോര്‍ഡ് ഉത്പാദനം നടത്തിയ കൊളമ്പിയയും കരാര്‍ ലംഘിച്ചതായി കണക്കാക്കുമെന്ന് ട്രംപ് പറഞ്ഞു.