സഊദി പൊതുമാപ്പ് ആനുകൂല്യങ്ങള്‍ ഒരു മാസം കൂടെ ലഭിക്കും

  • അടുത്ത ശനിയാഴ്ച മുതല്‍ പൊതുമാപ്പ് ആനുകൂല്യങ്ങള്‍ വിനിയോഗിക്കാന്‍ സാധിക്കും.
  • ഇന്ത്യന്‍ അംബാസഡറുടെ അഭ്യര്‍ത്ഥന പ്രകാരമാണു സഊദി അധികൃതര്‍ ആനുകൂല്യം നല്‍കിയിരിക്കുന്നത്.
Posted on: September 15, 2017 12:01 am | Last updated: September 19, 2017 at 9:31 pm

ജിദ്ദ :സഊദിയിലെ അനധികൃത താമസക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് ആനുകൂല്യം ഒരു മാസത്തേക്ക് കൂടെ ലഭിക്കും എന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

നേരത്തെ മൂന്നു മാസത്തെ പൊതുമാപ്പ് വീണ്ടും ഒരു മാസം കൂടെ നീട്ടി നല്‍കിയതിനു പുറമെയാണിത്.

അടുത്ത ശനിയാഴ്ച മുതല്‍ പൊതുമാപ്പ് ആനുകൂല്യങ്ങള്‍ വിനിയോഗിക്കാന്‍ സാധിക്കും.

ഇതിനായി എംബസികളിലും കോണ്‍സുലേറ്റുകളിലും വി എഫ് എസ് സെന്ററുകളിലും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

പല കാരണങ്ങളാല്‍ പൊതുമാപ്പ് ആനുകൂല്യം വിനിയോഗിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കും. പൊതുമാപ്പ് ആനുകൂല്യം നീട്ടി നല്‍കണമെന്ന ഇന്ത്യന്‍ അംബാസഡറുടെ അഭ്യര്‍ത്ഥന പ്രകാരമാണു സഊദി അധികൃതര്‍ ആനുകൂല്യം നല്‍കിയിരിക്കുന്നത്.