Connect with us

National

ലഷ്‌കര്‍ കമാന്‍ഡര്‍ അബു ഇസ്മഈല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടകരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന സൂത്രധാരനെ സൈന്യം വധിച്ചു. ലഷ്‌കര്‍ കമാന്‍ഡറും പാക്ക് പൗരനുമായ അബു ഇസ്മഈലിനെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ശ്രീനഗറിലെ നൗഗാമിലായിരുന്നു ഏറ്റുമുട്ടല്‍. കശ്മീര്‍ കേന്ദ്രമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ നേതാവാണ് അബു ഇസ്മഈല്‍.

ഇസ്മഈലിനെ വധിച്ചത് സുരക്ഷാസേനയെ സംബന്ധിച്ചോടുത്തോളം ഇത് വലിയ വിജയമാണെന്ന് കാശ്മീര്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജൂലൈയില്‍ അനന്ത്‌നാഗില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു സ്ത്രീകളടക്കം ഏഴുപേരാണു കൊല്ലപ്പെട്ടത്. ഏഴുപേര്‍ക്കു പരുക്കേറ്റിരുന്നു. രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. പൊലീസ് വാഹനത്തിനു നേരെയാണ് ആദ്യം ആക്രമണം നടത്തിയത്. പൊലീസുകാര്‍ തിരികെ വെടിവച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരര്‍ തലങ്ങും വിലങ്ങും വെടിവെച്ചു.

അമര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരുമായി സോനാമാര്‍ഗില്‍നിന്ന് എത്തിയ ബസിനു നേര്‍ക്കും ഭീകരര്‍ വെടിയുതിര്‍ത്തപ്പോഴാണ് ഏഴുപേര്‍ കൊല്ലപ്പെട്ടത്.

Latest