Connect with us

Kerala

ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായ വിതരണം സമയബന്ധിതമായി നടപ്പാക്കാനാകണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കലക്ടര്‍മാരുമായി ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായ വിതരണം സമയബന്ധിതമായി നടപ്പാക്കാനാകണമെന്ന് നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷയിലുളള നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി 100 മണിക്കൂറിനകം ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കാനാകണമെന്ന് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കലക്ടര്‍മാരുമായി ചര്‍ച്ച ചെയ്തു.

ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായ വിതരണം സമയബന്ധിതമായി നടപ്പാക്കാനാകണമെന്ന് നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷയിലുളള നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി 100 മണിക്കൂറിനകം ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കാനാകണം. ജീവിതനിലവാരത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണെങ്കിലും അതിന്റെ ഗുണഫലം പൂര്‍ണ്ണതോതില്‍ അനുഭവിക്കാന്‍ നമുക്കാവുന്നില്ല. സമൂഹത്തില്‍ അവശതയനുഭവിക്കുന്ന പട്ടികജാതി/വര്‍ഗ്ഗ വിഭാഗം, മത്സ്യത്തൊഴിലാളികള്‍ എന്നിവരെ പ്രത്യേകം പരിഗണിക്കാനാകണം. അടുത്ത വര്‍ഷം അവസാനിക്കുമ്പോഴേക്കും അര്‍ഹതയുളള മുഴുവന്‍ പേര്‍ക്കും പട്ടയം ഉറപ്പാക്കാനുളള തീവ്രപദ്ധതി ഓരോ ജില്ലയിലും ആവിഷ്‌കരിക്കണം.

ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ നമ്മുടെ പല പദ്ധതികളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. നാഷണല്‍ ഹൈവേ, ദേശീയ ജലപാത, ഗെയില്‍ പൈപ്പ്‌ലൈന്‍, റെയില്‍വെ, തിരുവനന്തപുരംകോഴിക്കോട് വിമാനത്താവളം, കിഫ്ബി പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ കലക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി സംയോജനത്തിലും ഏകോപനത്തിലും കുറവുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇടപെടണം. വര്‍ഷം മുഴുവന്‍ പച്ചക്കറി സ്വയംപര്യാപ്തത ഉറപ്പുവരുത്താനാകണം. ഭൂഗര്‍ഭജലം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികള്‍ ഉണ്ടാകണം. പട്ടണപ്രദേശങ്ങളില്‍ കേന്ദ്രീകൃതമാലിന്യ സംസ്‌കരണത്തിനുളള സ്ഥലം കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്ടെത്തണം. ഇതിനുപുറമെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണം വിപുലമായി നടപ്പാക്കാനും സാധിക്കേണ്ടതുണ്ട് എല്ലാ പൊതുവിദ്യാലയങ്ങളെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാക്കാനാകണമെന്നും കലക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു