നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പിടി തോമസ്

Posted on: September 14, 2017 1:24 pm | Last updated: September 14, 2017 at 8:19 pm

കൊച്ചി: നടി ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പിടി തോമസ് എംഎല്‍എ. പണവും സ്വാധീനവുമുപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ശ്രമം. കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയെ കാണാന്‍ സിനിമാ മേഖലയിലുള്ളവര്‍ എത്തിയതും നടനും എംഎല്‍എയുമായ കെബി ഗണേശ്കുമാര്‍ പോലീസിനെതിരെ വിമര്‍ശനമുന്നയിച്ചതും ഇതിന്റെ ഭാഗമായാണ്.

ഡോ.സെബാസ്റ്റ്യന്‍ പോള്‍ ദിലീപിന് അനുകൂലമായി രംഗത്ത് വന്നത് അത്യന്തം അപഹാസ്യമാണ്. കേസ് തേച്ചുമായ്ച്ചുകളയാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ സിപിഎം അഭിപ്രായം പറയണം. പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരുടെയും ഒരു എംപിയുടെയും സെബാസ്റ്റ്യന്‍ പോളിന്റെയും അഭിപ്രായത്തില്‍ കോടിയേരി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.