കെപിസിസി പ്രസിഡന്റാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ ചാണ്ടി: കെ മുരളീധരന്‍

Posted on: September 14, 2017 12:10 pm | Last updated: September 14, 2017 at 12:40 pm

കോഴിക്കോട്: കെപിസിസി പ്രസിഡന്റാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകും. സംഘടനാ തിരഞ്ഞെടുപ്പിലൂടെ ആര് വരണം എന്നത് പാര്‍ട്ടിയിലെ ഘടകങ്ങളാണ് തീരുമാനിക്കുക. ഉമ്മന്‍ ചാണ്ടി പ്രസിഡന്റാകണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗ്യരാണ്. ഉമ്മന്‍ ചാണ്ടിയുടെ യോഗ്യതയെക്കുറിച്ച് ചോദിച്ചപ്പോഴാണ് കൊല്ലത്ത് മറുപടി പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.