ഗൗരി ലങ്കേഷ് വധം: സഹോദരനെ അന്വേഷണ സംഘം ചോദ്യംചെയ്തു

  • അന്വേഷണത്തോട് ഇന്ദ്രജിത്ത് സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.
  • എസ്‌ഐടിക്ക് അന്വേഷിക്കാന്‍ സമയം നല്‍കണമെന്ന് കവിത ലങ്കേഷ്.
Posted on: September 13, 2017 10:04 pm | Last updated: September 14, 2017 at 9:37 am
SHARE
ഇന്ദ്രജിത്ത് ലങ്കേഷ്‌

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ അന്വേഷണസംഘം ചോദ്യംചെയ്തു. ഗൗരിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍,സ്വത്തുതര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സോഹദരന്‍ തോക്ക് ചൂണ്ട് ഭീഷണിപ്പെടുത്തിയെന്ന കാണിച്ച് 2006ല്‍ ഗൗരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയും കണക്കിലെടുത്താണ് സഹോദരനെ ചോദ്യം ചെയ്തത്.

എസ്‌ഐടിക്ക് അന്വേഷിക്കാന്‍ സമയം നല്‍കണമെന്ന് കവിത ലങ്കേഷ് അഭിപ്രായപ്പെട്ടു. എന്നാല്‍ അന്വേഷണത്തിന്റെ തുടക്കം മുതല്‍തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ സമിതിയില്‍ ഇന്ദ്രജിത്ത് അതൃപ്തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണത്തോട് ഇന്ദ്രജിത്ത് സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here