തൃശൂരില്‍ കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി 20 പേര്‍ക്ക് പരുക്ക്

Posted on: September 13, 2017 11:54 am | Last updated: September 13, 2017 at 2:43 pm

തൃശൂര്‍: അമ്പല്ലൂരില്‍ ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 20 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.