Connect with us

Kerala

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് നേരെ നിശബ്ദത പാലിക്കരുതെന്ന് കൈലാഷ് സത്യാര്‍ത്ഥി

Published

|

Last Updated

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നിശബ്ദത പാലിക്കുന്നവര്‍ ചൂഷകരെ പിന്‍തുണ നല്‍കുകയാണെന്ന് നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച കുട്ടികളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയയിരുന്നു അദ്ദേഹം.

കുട്ടികള്‍ക്കെതിരെ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയാണ് താനെന്ന് കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു.ബാലവേലയും ലൈംഗിക ചൂഷണവും മാനസികമായും ശാരീരികമായും കുട്ടികളെ തളര്‍ത്തും. തിന്മകള്‍ മറച്ചു വയ്ക്കുന്നത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കും.

തുടക്കത്തില്‍ ഫലം കാണുക അസാധ്യമെന്ന് തോന്നുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നീട് വലിയ ഫലമുണ്ടാകും. മനോഹരമായ കേരളത്തിലെത്താന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്നെന്നും കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു.കൈലാഷ് സത്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള ഭാരത് യാത്ര 22 സംസ്ഥാനങ്ങളിലൂടെ 11000 കിലോമീറ്റര്‍ സഞ്ചരിച്ച് ഒക്ടൊബറില്‍ കേരളത്തിലെത്തും

Latest