ദമ്മാമില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി ബാലിക മരിച്ചു

Posted on: September 12, 2017 12:07 pm | Last updated: September 12, 2017 at 12:07 pm

ദമ്മാം: ബലിപെരുന്നാള്‍ ദിനത്തില്‍ അല്‍ ഖോബാര്‍ – ദമ്മാം റോഡിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. കോഴിക്കോട് ഇടിയങ്ങര വലിയകത്ത് അബ്ദുല്‍ ഖാദര്‍ – ഇര്‍ഫാന ദമ്പതികളുടെ മകളായ സഹ ഖാദര്‍ ആണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ പിറകില്‍ മറ്റൊരു വാഹനം ഇടിച്ചതിനാല്‍ വാഹനം പാര്‍ക്ക് ചെയ്ത ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന മറ്റൊരു വാഹനം കൂട്ടിയിടിച്ചാണ് സഹക്ക് പരിക്കേറ്റത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ സഹയെ ഉടന്‍തന്നെ ദമ്മാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.