ലാലു പ്രസാദ് യാദവിന്റെ 165 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

Posted on: September 11, 2017 11:20 pm | Last updated: September 12, 2017 at 11:45 am

ന്യൂഡല്‍ഹി: ബിഹാറിന്റെ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ 165 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ബിഹാറിലും ഡല്‍ഹിയിലുമുള്ള സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

ബിഹാറിലുള്ള ഭൂമിയും ലാലുവിന്റെ മകനും പിന്‍ഗാമിയുമായ തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വീടും മകള്‍ മിര്‍സയുടെ ഫാം ഹൗസും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പറ്റ്‌നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങള്‍, ഷോപ്പിങ് മാളിന് വേണ്ടി നിര്‍മ്മാണം നടക്കുന്ന 3.5 ഏക്കര്‍ ഭൂമി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, റെയില്‍വേ ഹോട്ടല്‍ ടെന്‍ഡര്‍ അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവ്, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്ക് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള സമയം സി.ബി.ഐ നീട്ടി നല്‍കി.