ഗൗരി വധം: ഉത്തരവാദി ബിജെപിയാണെന്ന് പറഞ്ഞതിന് രാമചന്ദ്രഗുഹക്കെതിരെ വക്കീല്‍ നോട്ടീസ്

Posted on: September 11, 2017 8:23 pm | Last updated: September 11, 2017 at 8:23 pm

ന്യൂഡല്‍ഹി: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഉത്തരവാദികള്‍ ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്ന ചരിത്രകാരന്‍ രാമചന്ദ്രഗുഹയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി രംഗത്ത്. ഗുഹയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി അദ്ദേഹത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. ബി.ജെ.പി സര്‍ക്കാര്‍ സൃഷ്ടിച്ച അസഹിഷ്ണുതയുടെയും വിദ്വേഷ പ്രചരണത്തിന്റെയും അന്തരീക്ഷമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു രാമചന്ദ്ര ഗുഹയുടെ പ്രസ്താവന.

അടിയന്തരാവസ്ഥയ്ക്കു ശേഷം ഏറ്റവും വിഷലിപ്തമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് രാമചന്ദ്രഗുഹ ഒരു പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരുന്നു. വിമതാഭിപ്രായം പറയുന്നവര്‍ക്കെതിരെ അക്രമം