ജാമിഅ സഅദിയ്യ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

Posted on: September 10, 2017 11:05 pm | Last updated: September 10, 2017 at 11:05 pm
SHARE

ദമ്മാം: ജാമിഅ സഅദിയ്യ അറബിയ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ചെത്തിയ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി.
സഅദിയ ഹാളില്‍ സഅദിയ സഊദി നാഷണല്‍ ഓര്‍ഗനൈസര്‍ യൂസുഫ് സഅദിയുടെ അധ്യക്ഷതയില്‍ സഅദിയ പ്രസിഡന്റ് കുഞ്ചാര്‍ അബ്ബാസ് ഹാജി ഉത്ഘാടനം ചെയ്തു.അബ്ദുല്‍ റസാഖ് സഖാഫി അട്ടഗോളി മുഖ്യ പ്രഭാഷണം നടത്തി.

അബ്ദുല്‍ അസീസ് മുസ്ലിയാര്‍,മന്‍സൂര്‍ കാട്ടിപ്പള്ള, ഇഫ്തികാര്‍ ഹാജി (കര്‍ണാടക),അബ്ബാസ് നദീം(പാകിസ്താന്‍),മുസ്തഫ ഹാജി,അബ്ദുല്‍ മജീദ് ഫൗസി ഗോള്‍ഡ്,ഹിലാല്‍ ഫൗസി ഗോള്‍ഡ്,ഇബ്രാഹിം കുട്ടി (കേരള) തുടങ്ങിയവര്‍ ഹജ്ജ് യാത്രാനുഭവങ്ങള്‍ പങ്ക് വെച്ചു.
വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണം മുബാറക് സഅദി വണ്ടൂര്‍,കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ ഹസൈനാര്‍ ഹാജി പജ്യോട്ട,ഖാലിദ് ഹാജി കൊടിയമ്മ, അഹമദ് ഹാജി അലമ്പാടി എന്നിവര്‍ നിര്‍വഹിച്ചു.

സയ്യിദ് ശുകൂര്‍ അല്‍ ഐദറൂസി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

ലത്തീഫ്പള്ളത്തടുക്ക സ്വാഗതവും ഹബീബ് സഖാഫി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here