Connect with us

Kerala

ശശികലയ്‌ക്കെതിരേ  വി.ഡി.സതീശന്‍ എംഎല്‍എ പരാതി നല്‍കി

Published

|

Last Updated

കൊച്ചി: എഴുത്തുകാര്‍ക്കുനേരെ ഭീഷണി മുഴക്കിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരേ കോണ്‍ഗ്രസ് എംഎല്‍എ വി.ഡി.സതീശന്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് സതീശന്‍ പരാതി നല്‍കിയത്.

പ്രസംഗവുമായ ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പൊലീസിന്റെ കൈയിലുണ്ടെന്നും പ്രസ്താവന നടത്തി 48 മണിക്കൂറായിട്ടും പോലീസ് നടപടിയെടുക്കാത്തത് ആശ്ചര്യപ്പെടുത്തിയെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോടു പറയാനുള്ളത്, മക്കളെ ആയുസ് വേണമെങ്കില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയഹോമം നടത്തിക്കൊള്ളിന്‍. അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരും.
എപ്പഴാ എന്താ വരിക എന്നു പറയാന്‍ ഒരു പിടിത്തോം ഉണ്ടാകില്ല എന്നായിരുന്നു ശശികലയുടെ പ്രസ്താവന. പറവൂരില്‍ ഒരു പൊതുയോഗത്തിലായിരുന്നു ശശികല വിദ്വേഷപ്രസംഗം നടത്തിയത്‌

Latest