വിവാദ പരാമര്‍ശങ്ങള്‍; പി സി ജോര്‍ജിനെതിരെ നടി മൊഴി നല്‍കി

Posted on: September 9, 2017 4:52 pm | Last updated: September 9, 2017 at 8:54 pm

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. നെടുമ്പാശ്ശേരി സിഐയാണ് മൊഴി രേഖപ്പെടുത്തിയത്. പിസി ജോര്‍ജ്ജ് തനിക്ക് മാനഹാനിയുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നുവെന്ന് കാട്ടി നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.